തിരുവനന്തപുരം | ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയിലിന്‍ ദാസിന്റെ വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹരജി വഞ്ചിയൂര്‍ കോടതി തള്ളി. വഞ്ചിയൂര്‍ പരിധിയില്‍ വിലക്ക് തുടരും. രണ്ട് മാസത്തേക്ക് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നുള്‍പ്പെടെയുള്ള വ്യവസ്ഥയോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
ബെയിലിന്‍ ദാസിനെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.
ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിന്‍ ദാസ് കഴിഞ്ഞ മാസമാണ് കോടതിയില്‍ വെച്ച് അതിക്രൂരമായി മര്‍ദിച്ചത്. ശ്യാമിലിയുടെ ഇടത് കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരുക്കേല്‍പ്പിച്ചു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചെന്ന് ശ്യാമിലി പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. .