കോട്ടയം | കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനേയും മക്കളേയുമാണ് ഇന്ന് (27.05.2025) രാവിലെ മുതല്‍ കാണാതായത്.
ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരണപ്പെട്ടിരുന്നു .
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് മക്കളുമായി വീട് വിട്ടതെന്ന് മെമ്പര്‍ പോലീസിനോട് പറഞ്ഞു. സ്വത്ത് വീതം വെച്ച വകയില്‍ 50 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊടുക്കാന്‍ ഉണ്ടെന്നും മെമ്പര്‍ പറഞ്ഞു. ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരണപ്പെട്ടിരുന്നു .
