ഭിന്ന ശേഷിക്കാരിയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ബാലുശ്ശേരി പാലോളി സ്വദേശി എം. ഷിബു(50)വിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് അതിക്രമത്തിനിരയായത്.
.
വീട്ടിനടുത്തുള്ള ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുനന്തിനിടെ പിന്തുടര്‍ന്നെത്തിയ ഷിബു വാതില്‍ അടച്ച് ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. അതിക്രമത്തിനിടെ സ്ത്രീക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. ബാലുശ്ശേരി ഇന്‍സ്പെക്ടര്‍ ടി.പി. ദിനേശിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി . പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →