ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതി നെതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി : മുനമ്പം കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശയിലെ ഉള്ളടക്കം വെളിപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. സര്‍ക്കാറിന്റെ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അത് മുഖ്യമന്ത്രിക്ക് ലഭിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് നിയമസഭയുടെ മേശപ്പുറത്ത് വരുമ്പോഴാണ് പൊതുരേഖയായി മാറുന്നത്. ഈ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ശിപാര്‍ശയുടെ ചില ഭാഗങ്ങള്‍ കമ്മീഷന്‍ വെളിപ്പെടുത്തി.യതിനെതിരെയാണ് പരാതി.

റിപോര്‍ട്ട് ഏത് തീയതിയിലാണ് സര്‍ക്കാറിന് സമര്‍പ്പിക്കുകയെന്ന വിവരം മാത്രമേ വെളിപ്പെടുത്താന്‍ കമ്മീഷന് അവകാശമുള്ളൂ. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →