അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി | മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കുട്ടി ,ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ എറണാകുളം പുത്തന്‍കുരിശ് പോലീസ് ചോദ്യം ചെയ്യുകയാണ്.

കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുക.

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. .

കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയതടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയ വിവരം. ഇതുസംബന്ധിച്ച് പുത്തന്‍കുരിശ് പോലീസ് അന്വേഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക. പുത്തന്‍കുരിശ് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →