ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് മെയ് 20 ന് പരിഗണിക്കും. വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിലാണ് സുപ്രീംകോടതി നാളെ വാദം കേള്‍ക്കുന്നത്.വഖഫ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ചെയ്യും. വഖഫ് നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാനായി തീരുമാനിച്ചിരിക്കുന്നത്.
നാളെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കേസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ നീക്കമാണ് കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍നിന്നുള്ള നിര്‍ദേശം സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലിന് ലഭിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഒരു സംസ്ഥാനം ഈ ആവശ്യവുമായി കോടതിയില്‍ എത്തുന്നു
വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ വളരെ കുറച്ചുപേരുടെ വാദങ്ങള്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, ഒരു സംസ്ഥാനം ഈ ആവശ്യവുമായി കോടതിയില്‍ എത്തുന്ന സാഹചര്യത്തില്‍ ഒരുപക്ഷേ സര്‍ക്കാരിന്റെ വാദം കോടതി കേള്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു
