താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്കുനേരെ ആക്രമണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ ആക്രമിച്ചു. താമരശ്ശേരി ചുരം നാലാം വളവില്‍ വെച്ചാണ് ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമമുണ്ടായത്. സംഭവത്തില്‍ പരുക്കേറ്റ ഒൻപതു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലു ദിവസം മുൻപ് രാത്രി രണ്ടു മണിയോടെ ചുരം നാലാം വളവിലെ കടയ്ക്കകത്തു നിന്നും ഏതാനും യുവാക്കള്‍ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവിടെ വെച്ചു തന്നെ ഇവർക്ക് താക്കീതു നല്‍കി വിട്ടയച്ചു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു. തുടർന്ന് പരസ്പരം വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. ലഹരി വിരുദ്ധ സമിതിയുടെ പരാതിയില്‍ താമരശ്ശേരി പൊലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →