തിരുവനന്തപുരം: നേമത്ത് മന്നം മെമ്മോറിയല്‍ സൈനിക സ്കൂള്‍ തുടങ്ങാൻ അനുമതി നല്‍കിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡല്‍ഹിയിലെത്തി നേരിട്ട് കണ്ട് നന്ദിയറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്,എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
കേന്ദ്ര പ്രതിരോധമന്ത്രിയുമായി രാജീവ് ചന്ദ്രശേഖർ പ്രത്യേക ചർച്ച നടത്തി
സർക്കാരും എൻ.എസ്.എസും ചേർന്നുള്ള സംയുക്ത സംരംഭമാണ് മന്നം മെമ്മോറിയല്‍ സൈനിക സ്കൂള്‍. എൻ.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ പേരിലാണിത് അറിയപ്പെടുക. നേമം മന്നം മെമ്മോറിയല്‍ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളില്‍ സൈനിക സ്‌കൂള്‍ അനുവദിക്കുന്നതിനായി, എൻ.എസ്.എസ് ഭാരവാഹികള്‍ക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രിയുമായി രാജീവ് ചന്ദ്രശേഖർ പ്രത്യേക ചർച്ച നടത്തിയതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ കേന്ദ്ര പ്രഖ്യാപനമുണ്ടായത്
