ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്പോടനം: ഇറാനിൽ ഇന്ന് ദുഃഖാചരണം

തെഹ്റാൻ : ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്പോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കഴിഞ്ഞു. ആയിരത്തിലേറെ പേർക്കാണ് പരിക്കേറ്റിട്ടുളളത്. 2025 ഏപ്രിൽ 26 ശനിയാഴ്ച രാവിലെയാണ് ഇറാനിലെ തന്ത്ര പ്രധാന മേഖലയിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്ത് സ്ഫോടനം ഉണ്ടായത്. ഏപ്രിൽ 28 തിങ്കളാഴ്ച സ്ഫോടനത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും മേഖലയില്‍ അവധി നല്‍കിയിട്ടുണ്ട്.പരിക്കേറ്റവർക്ക് രക്തം നല്‍കാനായി നിരവധി ആളുകളാണ് ഷഹീദ് റജയിലെ ആശുപത്രികളിലേക്ക് എത്തിയത്.

പൊട്ടിത്തെറിയുടെ പ്രകമ്പനം 50 കിലോമീറ്റർ ചുറ്റളവിൽ

സ്ഫോടനത്തിന് പിന്നാലെ മേഖലയാകെ പുക മൂടുകയും വായു മലിനീകരണം നിയന്ത്രണാതീതമാവുകയും ചെയ്തിരുന്നു. സ്ഫോടനം കഴിഞ്ഞ് ഒരു നാള്‍ പിന്നിട്ട ശേഷവും മേഖലയില്‍ പടർന്ന കറുത്ത പുക ഒതുങ്ങിയിട്ടില്ല. വിഷാംശമുള്ള കെമിക്കലുകളുടെ സാന്നിധ്യം വായുവില്‍ പരക്കുകയും ചെയ്തിട്ടുണ്ട് .പൊട്ടിത്തെറിയുടെ പ്രകമ്പനം 50 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. സമീപ നഗരങ്ങളിലെ ആളുകളോട് വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇറാന്റെ നാവിക സേനയുടെ ആസ്ഥാനം കൂടിയാണ് ബന്ദർ അബ്ബാസ്. . ഹൊർമോസ്ഗാൻ പ്രവിശ്യയില്‍ രണ്ട് ദിവസം കൂടി ദുഖാചരണം തുടരും .

ഇറാനില്‍ പരസ്പരം പഴി ചാരലും
.
സ്ഫോടനത്തില്‍ പരസ്പരം പഴി ചാരലും ഇറാനില്‍ തുടങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഉപയോഗിക്കാനുള്ള ഇന്ധനം അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് സ്ഫോടനത്തിന് കാരണമായതെന്നും സ്വകാര്യ മാരിടൈം റിസ്ക് കണ്‍സള്‍ട്ടൻസി ആരോപിക്കുന്നു. സോഡിയം പെർക്ലോറേറ്റാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയില്‍ നിന്ന് അടുത്തിടെ ഇറക്കുമതി ചെയ്ത റോക്കറ്റിലുപയോഗിക്കുന്ന ഇന്ധനമാണ് അഗ്നിബാധയിലേക്ക് നയിച്ചതെന്നും ഇറാനിയൻ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.

ആവശ്യമായ കരുതലില്ലാതെ സ്ഫോടന ശേഷിയുള്ള ഇന്ധനം കൈകാര്യ ചെയ്തതിനെതിരെ. വിമർശനം

ഇതിന് പിന്നാലെ ബന്ധപ്പെട്ട അധികൃതർക്കെതിരെ സാധാരണക്കാർക്കിടയില്‍ കുറ്റപ്പെടുത്തലും ഉയരുന്നതായാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. ആവശ്യമായ കരുതലില്ലാതെ സ്ഫോടന ശേഷിയുള്ള ഇന്ധം കൈകാര്യ ചെയ്തതിനെതിരെയാണ് വിമർശനം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ബന്ദർ അബ്ബാസിലേക്ക് ഞായറാഴ്ച എത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകള്‍ മൂന്നാം ഘട്ടത്തിലെത്തിയപ്പോഴാണ് ഇറാന്റെ തന്ത്രപ്രധാന മേഖലയിലെ സ്ഫോടനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →