ക്ഷേമപെന്‍ഷന്‍: ഒരു ഗഡു കുടിശിക കൂടി ഉൾപ്പെടുത്തി മെയ് മാസത്തിൽ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയ്മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാനാണ് തീരുമാനിച്ചത്.അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും

.ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ കുടിശ്ശികയുണ്ടായിരുന്നു. ഇതില്‍ രണ്ടുമാസത്തേത് കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്‍കി. ശേഷിക്കുന്ന മൂന്നുമാസത്തേത് ഈവര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരുമാസത്തേതാണ് മേയില്‍ നല്‍കുന്നത്.ഏപ്രിലിലെ പെൻഷൻ വിഷുവിന്‌ മുന്നോടിയായി വിതരണം ചെയ്‌തിരുന്നു.62 ലക്ഷം കുടുംബങ്ങള്‍ക്ക് 3200 രൂപവീതം ലഭിക്കും. 1800 കോടി രൂപ ഇതിന് വേണ്ടിവരും
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →