പത്തനംതിട്ട | എട്ട് വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും . പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അയിരൂര്‍ കാഞ്ഞേറ്റുകര ലിജു തോമസ് (32) നെ ആണ് കോടതി ശിക്ഷിച്ചത്.
2024 മേയ് 29ന് ഉച്ചയ്ക്ക് കുട്ടിയെ ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി കടയിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോയ ശേഷം കാഞ്ഞീറ്റുകരക്ക് സമീപത്തുളള കനാല്‍ പാലത്തില്‍ വെച്ച് ദേഹത്ത് കടന്നുപിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു. എസ് ഐ ആയിരുന്ന പി സുരേഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. .
.
