ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

പാലക്കാട് | കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടപകടം. ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകൾ. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍ നിന്ന് ചൈനീസ് പടക്കത്തിലേക്ക് തീ പടരുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്.

കൂടുതല്‍ പരിക്കേറ്റ ആറ് പേർ ആശുപത്രിയില്‍

അപകടത്തില്‍ കൂറ്റുമാടം തകര്‍ന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും കൂടതല്‍ പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. കൂടുതല്‍ പരിക്കേറ്റ് ആറ് പേരാണ് ആശുപത്രിയില്‍ തുടരുന്നത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →