എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി | വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി വെന്റിലേറ്ററില്‍ കഴിയവെ ഏപ്രില്‍ ആറിനാണ് പീഡനത്തിന് ഇരയായത് .

സദര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ട്രെയിനിങ്ങിന്റെ ഭാഗമായി എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ട് ഏപ്രില്‍ 13ന് ഡിസ്ചാര്‍ജ് ആയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →