പുഴയില്‍ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട് | പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസുകാരൻ മുങ്ങിമരിച്ചു. താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.

കളി കഴിഞ്ഞ് രാത്രി ഏഴു മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →