ഗുഹഗർ : രണ്ടുകടൽ താണ്ടി, കിഴക്ക് ഒഡിഷാതീരത്തുനിന്നൊരു അദ്‌ഭുതയാത്ര. ഒഡീഷയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്; ഒലിവ് റിഡ്‌ലി കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍. അതായത്, ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് ആ യാത്ര അവസാനിച്ചത് ഇങ്ങ് മഹാരാഷ്ട്രാതീരത്ത്. ഗഹിർമാതാ ബീച്ചിൽ 2021-ൽ ‘03233’ നമ്പറിൽ ടാഗ് ചെയ്ത ഒലിവ് റിഡ്‌ലി വിഭാഗത്തിൽപ്പെടുന്ന ആമയെയാണ് 2025 ജനുവരിയിൽ മഹാരാഷ്ട്രയിലെ ഗുഹഗർ തീരത്ത് കണ്ടെത്തിയത്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ആമകളെ അന്ന് ടാഗ് ചെയ്തത്.
ആദ്യമായാണ് ഈ ഇനം ആമകളുടെ ഇത്തരമൊരു കുടിയേറ്റം റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിലയിരുത്തൽ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ആമകളെ അന്ന് ടാഗ് ചെയ്തത്. ഡിസംബറിനും മാർച്ചിനും ഇടയിൽ പൊതുവേ ഇവയെ വ്യത്യസ്തതീരങ്ങളിൽ കാണാറുണ്ടെങ്കിലും ഇതാദ്യമാണ് കിഴക്കുനിന്ന് പടിഞ്ഞാറേക്കൊരു കുടിയേറൽ. ഇരുപ്രദേശത്തെയും ആമകൾ തമ്മിൽ ബന്ധമുണ്ടെന്നതിന്റെ സൂചന ഇത് നൽകുന്നെന്നാണ് നിരീക്ഷണം. വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗമാണിവ. ഫെബ്രുവരിയിൽ ലക്ഷക്കണക്കിന് കടലാമകൾ പ്രജനനത്തിനായി ഒഡിഷാതീരത്തെത്തിയത് ശ്രദ്ധനേടിയിരുന്നു
