ഉദ്ഘാടന പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഷാഫി പറമ്പില്‍ എംപിയേയും വടകര എംഎല്‍എ കെ.കെ. രമയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.വലിയതോതില്‍ ജനപങ്കാളിത്തം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതോടെയാണ് മുഖ്യമന്ത്രി സംഘാടകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

പ്രതീക്ഷിച്ചപോലെ ജനപങ്കാളിത്തം ഉണ്ടായില്ല. .

83 കോടി ചെലവിലാണ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വീണ ജോര്‍ജ്, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരൊക്കെ ഉണ്ടായിട്ടും പരിപാടിയില്‍
പ്രതീക്ഷിച്ചപോലെ ജനപങ്കാളിത്തം ഉണ്ടാവാഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉണ്ടായത്.

ഒഴിഞ്ഞ കസേരകള്‍ കണ്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്

83 .വലിയതോതില്‍ ജനപങ്കാളിത്തം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതോടെയാണ് മുഖ്യമന്ത്രി സംഘാടകര്‍ ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. “വടകരയിലെ എല്ലാ പരിപാടിക്കും വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്‌. അതുകൊണ്ടാവാം സംഘാടകര്‍ വലിയ പന്തല്‍ ഒരുക്കിയത്. നല്ല ചൂടുകാലമാണ് സംഘാടകര്‍ വലിയ പന്തലിട്ടെങ്കിലും തിങ്ങി ഇരിക്കേണ്ട എന്ന തോന്നല്‍ അവര്‍ക്കുണ്ടായെന്ന് തോന്നുന്നു.അതുകൊണ്ടാണ് ഇടവിട്ടിരിക്കാൻ നല്ല സൗകര്യം നിങ്ങൾക്ക് ലഭിച്ചതെന്നും . മുഖ്യമന്ത്രി തമാശയായി പറഞ്ഞു.

ഷാഫി പറമ്പില്‍ എംപിയും വടകര എംഎല്‍എ കെ.കെ. രമയും പങ്കെടുക്കാത്തതിനെ ഔചിത്യമുളളതിനാൽ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →