ബസ് അപകടത്തില്‍പ്പെട്ട് കബഡി താരങ്ങളായ 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റു.

വരാപ്പുഴ | വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 13 പേര്‍ക്ക് പരുക്കേറ്റു. ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഏപ്രിൽ 12 ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം സംഭവിച്ചത്.

കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. .

ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

വിദ്യാര്‍ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്..

വിദ്യാര്‍ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. പരുക്കേറ്റ വിദ്യാര്‍ഥിനികളെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. .നാലു പേരൊഴികെ മറ്റാരുടെയും പരുക്ക് സാരമുള്ളതല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →