സ്ത്രീകളേക്കുറിച്ച്‌ മോശം പരാമർശം : തമിഴ്നാട് മന്ത്രി കെ.പൊൻമുടിയെ സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ..ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളേക്കുറിച്ച്‌ തമിഴ്നാട് മന്ത്രി പൊൻമുടി നടത്തിയ മോശം പരാമർശം വിവാദമായതിന് പിന്നാലെ മന്ത്രി കെ. പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. എന്നാല്‍, സ്ഥാനത്തുന്ന് മന്ത്രിയെ നീക്കിയത് ഏത് സാഹചര്യത്തിലാണെന്ന് സ്റ്റാലില്‍ വ്യക്തമാക്കിയിട്ടില്ല. പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. പരാമർശങ്ങളിലൂടെ മന്ത്രി തമിഴ്നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെ ന്നായിരുന്നു ഉയർന്ന ആരോപണം.
.
പൊൻമുടിയെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു

പരാമർശം വിവാദമായതോടെ മന്ത്രി സ്ഥാനത്തുനിന്ന് പൊൻമുടിയെ നീക്കംചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പൊൻമുടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ തയ്യാറുണ്ടോയെന്നും സ്റ്റാലിനോട് ബിജെപിയുടെ തമിഴ്നാട് ഉപാധ്യക്ഷനായ നാരായണൻ തിരുപ്പതി സാമൂഹികമാധ്യമങ്ങളിലൂടെ ചോദിച്ചു. പൊൻമുടിയുടെ മോശം പരാമർശത്തിനെതിരേ ഡിഎംകെ എംപി കനിമൊഴിയും രംഗത്തെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →