ക്രൈസ്തവവൈദികരെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മോൻസ് ജോസഫ് എം.എല്‍.എ

കോട്ടയം: ജാതിമതഭേദമേന്യേ സേവനം ചെയ്തുവരുന്ന ക്രൈസ്തവവൈദികരെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എല്‍.എ പ്രതിഷേധിച്ചു. വൈദീകരെ മർദിച്ചത് മതേതരത്വത്തിനേറ്റ വെല്ലുവിളിയാണെന്നും കുറ്റവാളികളെ എത്രയും പെട്ടെന്നു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ബിജെപി സർക്കാർ നിലപാട് വ്യക്തമാക്കണം.

ജബല്‍പൂർ വികാരി ജനറാള്‍ റവ.ഡോ.ഡേവിസ് ജോർജ്, രൂപത പ്രൊക്യൂറേറ്റർ ഫാ. ജോർജ് തോമസ്,ഒഡിഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജ് എന്നിവരെയാണ് ആക്രമിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആവർത്തിക്കപ്പെടുന്ന ഇത്തരം നിഷ്ഠൂരസംഭവങ്ങളില്‍ കേന്ദ്രബിജെപി സർക്കാർ നിലപാട് വ്യക്തമാക്കണം. രാജ്യത്ത് നടക്കുന്ന ഹീനമായ പീഡനശ്രമങ്ങള്‍ മതേതരവിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കണമെന്നും അദ്ദേഹംപറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →