വഖഫ് ഭേദ​ഗതിയെ സിബിസിഐ പിന്തുണയ്ക്കരുതായിരുന്നുവെന്ന് ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിൽ സിബിസിഐ നിലപാടിനെതിരെ ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ. ആശങ്ക അറിയിച്ചുക്കൊണ്ട് സിബിസിഐക്ക് പ്രവർത്തകർ തുറന്ന കത്ത് എഴുതി. സൂസൻ എബ്രഹാം, ജോൺ ദയാൽ, അലൻ ബ്രൂക്സ്, തുടങ്ങിയ ക്രൈസ്തവ സമുദായത്തിലെ മനുഷ്യവകാശ പ്രവർത്തകരാണ് തുറന്ന കത്ത് അയച്ചിരിക്കുന്നത്. മുനമ്പം അടിസ്ഥാനമാക്കി ഒരു ദേശീയ നിയമ നിർമാണത്തെ പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്ന് രണ്ടുപേജുള്ള കത്തിൽ ഇവർ വ്യക്തമാക്കുന്നു.

മുനമ്പത്തെ ആശങ്ക ഒരു വലിയ വിഷയം തന്നെയാണ്.
.
.

ഒരു ന്യൂനപക്ഷ സമുദായത്തിന് വലിയ തോതിലുള്ള പ്രത്യാഘാതമുണ്ടാക്കുന്ന നിയമ ഭേദ​ഗതിയെ പിന്തുണയ്ക്കാൻ പാടില്ലായിരുന്നു.മുനമ്പത്തെ ആശങ്ക ഒരു വലിയ വിഷയം തന്നെയാണ്. അത് അവിടുത്തെ സാധരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. എന്നാൽ ഒരു പ്രാദേശിക വിഷയം വഖഫ് നിയമ ഭേദ​ഗതി പോലെയുള്ള ഒരു ബില്ലിനെ പിന്തുണക്കാൻ അടിസ്ഥാനമാക്കരുതായിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ സർക്കാരിന്റെ കടന്നുകയറ്റത്തെ പിന്തുണയ്ക്കുന്നതാണ് സിബിസിഐ നിലപാടെന്നും കത്തിൽ വിമർശിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →