തിരുവനന്തപുരം: കല്ലമ്പലത്ത് ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍. ഏപ്രിൽ 6 ഞായറാഴ്ച്ച രാത്രി ഒമ്പതോടെ കൂടി കല്ലമ്പലം മേടവിളയില്‍ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കല്ലമ്പലം സ്വദേശിയായ ബിജു, വെട്ടിമണ്‍കോണം, സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.
ഉത്സവ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന യോഗിയെ വകവരുത്തുന്നതിനായാണ് പ്രതികള്‍ അവിടെ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി തമ്പടിച്ചതെന്ന് കല്ലമ്പലം എസ്‌എച്ച്‌ഒ പ്രൈജു പറഞ്ഞു.
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡ് സ്ഫോടക വസ്തുക്കള്‍ നിർവീര്യമാക്കി
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡ് സ്ഥലത്തെത്തി പ്രതികളില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലെത്തിച്ച് നിർവീര്യമാക്കി. കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ ഇരുപത്തില്‍പ്പരം കേസുകളില്‍ പ്രതിയും കൊല്ലം ജില്ലയിലെ കടക്കല്‍, ചിതറ സ്റ്റേഷനുകളില്‍ മോഷണം കൊലപാതക ശ്രമം, അടിപിടി കേസുകള്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ പ്രധാന പ്രതി വാള ബിജു
