ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി

തിരുവനന്തപുരം: യൂട്യൂബ് വ്ളോഗറായ മിതാലിയും ഭർത്താവ് അനന്തകൃഷ്ണനും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി.പേട്ട സ്വദേശി മീരയാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ജോലി നല്‍കാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ അനന്തകൃഷ്ണൻ ഭാര്യ മിതാലിയുടെ അക്കൗണ്ടഡ് വഴി മീരയില്‍ നിന്ന് വാങ്ങിച്ചു.ഒരു വർ‌ഷമായിട്ടും ജോലി നല്‍കിയില്ല. പണം തിരിച്ച്‌ ചോദിച്ചപ്പോള്‍ വ്യാജ ചെക്കുക്കള്‍ നല്‍കി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പൊലീസ് അന്വേഷണം ആരംഭിച്ചു

സാമൂഹിക മാദ്ധ്യമങ്ങളിലെ പരസ്യം കണ്ടാണ് അനന്തകൃഷ്ണനെ മീര പരിചയപ്പെടുന്നത്.മീരയുടെ മകന് മർച്ചന്റ് ഷിപ്പിംഗില്‍ ജോലി ലഭിക്കാൻ വേണ്ടിയാണ് ഇയാളെ ബന്ധപ്പെട്ടത്.പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →