‘ആപ്പിളിനും’വ്യാജന്‍: 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി

കൊച്ചി: ആഗോള ബ്രാൻഡായ ‘ആപ്പിളിനും’വ്യാജന്‍. എറണാകുളം പെന്‍റാമേനകയിലെ മൊബൈല്‍ കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കമ്പനിയുടെ 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരു കടയുടമയെയും ജീവനക്കാരനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആപ്പിള്‍ കമ്പനിയുടെ പരാതിയില്‍ ഏപ്രിൽ 5 ന് ഉച്ചയോടെയായിരുന്നു പോലീസിന്‍റെ മിന്നല്‍ പരിശോധന.

അയ്യായിരത്തോളം മൊബൈല്‍ ഉപകരണങ്ങളാണു പിടികൂടിയത്.

ഏഴു കടകളില്‍നിന്നായി അയ്യായിരത്തോളം മൊബൈല്‍ ഉപകരണങ്ങളാണു പിടികൂടിയത്. മൊബൈല്‍ ബാക്ക് കവര്‍, ബാറ്ററി, അഡാപ്റ്റര്‍, കേബിള്‍, പൗച്ച്‌ എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.ഇവ ആപ്പിള്‍ ഉത്പന്നങ്ങളുടെ അതേ വിലയിലാണു വില്പന നടത്തിയിരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →