റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ Kakkadam poika,കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട് | റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിയ മലപ്പുറം പഴമള്ളൂര്‍ സ്വദേശി അഷ്മില്‍ ആണ് മരിച്ചത്. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് കുട്ടി മുങ്ങി മരിച്ചത്. അഷ്മിലിനെ ഉടന്‍ തന്നെ കക്കാടംപൊയിലിലെ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും ജീവൻ രാക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →