ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു

ന്യൂഡല്‍ഹി | സെക്രട്ടറിയേറ്റിന് മുന്നില്‍ 52ാം ദിവസവും സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. ഏപ്രിൽ 3 ന് വൈകീട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. നാളെ മുഴുവന്‍ സംഘടനകാളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളെയും മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം

ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രിയങ്കാഗാന്ധി എക്‌സില്‍ .

ആശാ പ്രവര്‍ത്തകര്‍ കേരളത്തിന്റെ ആരോഗ്യമേഖലയുടെ നട്ടെല്ലാണെന്ന് പ്രിയങ്കാ ഗാന്ധി എംപി. ആശമാര്‍ ഉയര്‍ത്തിപ്പിടിച്ച സംവിധാനം അവരെ ഉപേക്ഷിച്ചു.അവരുടെ പോരാട്ടം ഞങ്ങളുടേത് കൂടിയാണെന്നും പ്രിയങ്ക പറഞ്ഞു. .ആശമാരുടെ ത്യാഗം ,സഹിഷ്ണുത,സേവനം എന്നിവയെ ബഹുമാനിക്കുന്നു.അവരുടെ നിസ്വാര്‍ത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രിയങ്കാഗാന്ധി എക്‌സില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →