ഝാര്‍ഖണ്ഡില്‍ ഭാര്യയെയും 5-വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍

സരായികേല: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി . സരായികേല ജില്ലയില്‍ മാർച്ച് 31തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡഎന്നയാൾ അധികം വെെകാതെ പോലീസ് പിടിയിലാവുകയും ചെയ്തു. ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. .

പാര്‍വതിയുമായുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

ഭാര്യയായ പാര്‍വതിയുമായുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവര്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും കരച്ചില്‍ കേട്ട അയല്‍വാസികള്‍ ചെന്നുനോക്കുമ്പോള്‍ ചോരയില്‍ കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും കണ്ടെടുത്തു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും കണ്ടെടുത്തു. . മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ക്കായി ഫോറന്‍സിക് സംഘം സ്ഥലം പരിശോധിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →