സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഒറ്റപ്പാലം: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ എന്നയാള്‍ക്കുമാണ് വെട്ടേറ്റത്.

അക്ബറിനെ പോലീസ് വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ്‌ഐയ്ക്ക് കുത്തേറ്റത്.

മീറ്റ്‌നയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നറിഞ്ഞാണ് പോലീസ് എത്തിയത്. അക്രമികളെ പിടിച്ചുമാറ്റുന്നതിനിടെ ഇരു വിഭാഗങ്ങളും പോലീസിനു നേരെ തിരിയുകയായിരുന്നു. സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത അക്ബറിനെ പോലീസ് വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ്‌ഐയ്ക്ക് കുത്തേറ്റത്.

തുടർ സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം .

പരിക്കേറ്റ ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഘർഷത്തില്‍ നിരവധിപേർക്ക് പരിക്കേറ്റതായും കേസ് എടുത്തെന്നും പോലീസ് പറഞ്ഞു. തുടർ സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →