ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പോലീസിന്റെ പിടിയിലായി. രാമനാഥപുരം പരമക്കുടി സ്വദേശി കട്ടുപൂച്ചൻ (56) ആണ് പിടിയിലായത്. മധുരയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ് വ്യക്തമാക്കി.
കേരളത്തിൽ തുടർച്ചയായി നടന്ന മോഷണങ്ങളിൽ പ്രധാന ആളാണ് കട്ടുപൂച്ചൻ.
കേരളത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് തുടർച്ചയായി മോഷണം നടത്തിയ പ്രധാന ആളാണ് കട്ടുപൂച്ചൻ. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.മണ്ണഞ്ചേരിയിലും പുന്നപ്രയിലും അടുക്കള വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറി സ്വർണം അപഹരിച്ച കേസിലെ പ്രതിയാണ് കട്ടുപൂച്ചൻ. കൂടാതെ, കളരി അഭ്യാസിയായ യുവാവിനെ രാത്രിയിൽ ആക്രമിച്ചതും ഇയാളുടെ പ്രവർത്തിയായിരുന്നു.
ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി ശിക്ഷയിൽ ഇളവ് ലഭിച്ച ആൾ .
2012ൽ മാരാരിക്കുളം സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ അമ്മയും മകളും തനിച്ചായിരുന്നപ്പോൾ കയറി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കട്ടുപൂച്ചന് 18 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയച്ചിരുന്നു