രണ്ട് കോടി രൂപ ഓട്ടോയില്‍ കടത്തിയ രണ്ടുപേര്‍ പിടിയിലായി

കൊച്ചി |കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ രണ്ട് കോടി രൂപ ഓട്ടോയില്‍ കടത്തവെ രണ്ടുപേര്‍ പിടിയില്‍. കണക്കില്‍പ്പെടാത്ത രണ്ട് കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ബാഗുകളിലായി സൂക്ഷിച്ച പണം മറ്റൊരാള്‍ക്ക് കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പോലീസിന്റെ പിടിയിലാകുന്നത്.

പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

.തമിഴ്നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. പിടിയിലായ രാജഗോപാല്‍ 20 വര്‍ഷമായി വൈറ്റിലയില്‍ താമസിക്കുന്ന ആളാണ്. ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു വെന്നാണ് വിവരം. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →