ചെന്നൈ | തമിഴ്‌നാട് പോലീസ് കവര്‍ച്ചക്കാരനെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടത് മുംബൈയില്‍ നിന്നുള്ള കുപ്രസിദ്ധ മാല മോഷ്ടാവ് ജാഫര്‍ ഇറാനി (28) ആണെന്ന് പോലീസ് അറിയിച്ചു. താനെയിലെ അംബിവാലിയുടെ പ്രാന്ത പ്രദേശമായ ഇറാനി ബസ്തി സ്വദേശിയാണ് ഇയാള്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിമാനമാര്‍ഗം പ്രമുഖ നഗരങ്ങളില്‍ എത്തിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
പോലീസുകാരുടെ നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് പൊലീസ്
.ജാഫര്‍ ഇറാനിയുടെയും സംഘത്തിന്റെയും പേര് ചെന്നൈയില്‍ നടന്ന മോഷണപരമ്പരയുമായി ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. സംഘം ചെറു സമയംകൊണ്ടു തന്നെ മോട്ടോര്‍ സൈക്കിളില്‍ എത്തി യുവതികളുടെ മാല പൊട്ടിച്ച് മുങ്ങുന്ന രീതിയിലാണ് മോഷണം നടത്തിയത്.
പോലീസ് ഈ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെപ്പുണ്ടായെന്നും, പോലീസുകാരുടെ നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ജാഫര്‍ ഇറാനിയെ വെടിവെച്ചതെന്നും തമിഴ്‌നാട് പോലീസ് വിശദമാക്കി.
ആറ് മാസം മുന്‍പ് മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയയാളാണ് ഇയാള്‍.
ജാഫര്‍ ഇറാനിക്കെതിരെ എട്ട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതായി പോലീസ് വ്യക്തമാക്കി. ആറ് മാസം മുന്‍പ് മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയയാളാണ് ഇയാള്‍.