.ചെന്നൈ: യോഗി ആദിത്യനാഥിന്‍റെ വിമർശനം പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.”മണ്ഡല പുനർനിർണയം, ഭാഷാനയം എന്നിവയെക്കുറിച്ച് തമിഴ്നാട് ഉയർത്തുന്ന ശബ്ദം രാജ്യമാകെ അലയടിക്കുന്നതില്‍ ബിജെപി ആശങ്കാകുലരാണ്. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും അങ്ങേയറ്റത്തെ ബ്ലാക്ക് കോമഡിയുമാണ്. ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ലെന്നും സ്റ്റാലിൻ എക്സില്‍ കുറിച്ചു.
യോഗിയുടെ പ്രസ്താവന.
.ത്രിഭാഷാ നയത്തിനെതിരേ പ്രതിഷേധിക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ ഭിന്നിപ്പിന്‍റെ രാഷ്‌ട്രീയം കളിക്കുന്നുവെന്നായിരുന്നു യോഗിയുടെ പ്രസ്താവന.