യാങ്കൂൺ: മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലും ശക്തമായ ഭൂചലനം . കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. നൂറോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളിലുമായി 370 ഓളം പേർക്ക് പരിക്കേറ്റു, നിരവധിപേരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മ്യാൻമറിൽ 163 പേരും തായ്ലൻഡിൽ നാലുപേരും മരണപ്പെട്ടതായിട്ടാണ് റിപ്പോർട്ടികൾ 300 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നിരവധി കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും റോഡുകൾ പിളരുകയും ചെയ്തിട്ടുണ്ട്
മാർച്ച് 28 ള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.ഭൂചലനത്തിൽ മ്യാൻമറിലെ മാൻഡലെയിലെ പ്രശസ്തമായ ആവപാലം തകർന്നു. ഒരു പളളി ഭാഗീകമായി തകർന്നു. നിരവധി കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും റോഡുകൾ പിളരുകയും ചെയ്തിട്ടുണ്ട്
ആറ് പ്രവിശ്യകളിൽ ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മ്യാൻമർ ഭരണകൂട മേധാവി മിൻ ഓങ് ഹ്ലെയിങ് ‘രാജ്യത്ത്അ ടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു.ആറ് പ്രവിശ്യകളിലാണ് പട്ടാളം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മ്യാൻമർ ഭരണകൂടം അന്താരാഷ്ട്ര സഹായത്തിനായി അഭ്യർത്ഥിച്ചു. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കെട്ടിടം തകർന്ന് നിരവധിപേർ കുടുങ്ങി. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
.ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിക്കുകയും സാധ്യമായ എല്ല സഹായങ്ങലും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരോട് സജ്ജരാരായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.