പാലക്കാട്| സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് അവരുടെ അഭ്യര്‍ത്ഥന. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭൂരിഭാഗം യാത്രക്കാരും വിദ്യാര്‍ത്ഥികളാണെന്ന് ബസുടമകള്‍
ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യാര്‍ത്ഥികളാണെന്ന് ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഈ നിരക്കില്‍ ബസുകള്‍ ഓടിക്കാനാകില്ലെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ജാഥ. 2025 ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയായിരിക്കും ജാഥ നടത്തുക…