തിരുവനന്തപുരം: . പൊലീസ് നടത്തിയ പ്രത്യേക സുരക്ഷ പരിശോധനയില്‍ വിവിധ സ്റ്റേഷൻ പരിധിയില്‍ നിന്ന് നിരവധി കുറ്റവാളികള്‍ പിടിയിലായി. മാർച്ച് 22,23 ശനി, ഞായർ ദിവസങ്ങളിലായിരുന്നു പരിശോധന. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ലേബർ ക്യാമ്പുകൾ ഉൾപ്പെടെ 252 ഇടങ്ങളിലായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ കണക്കിലെടുത്ത് സ്കൂളുകള്‍ക്ക് മുന്നിലും സുരക്ഷ പരിശോധന നടത്തി. പ്ലസ് ടു സയൻസ് ഗ്രൂപ്പ് പരീക്ഷ അവസാനിച്ച 19ന് പരിശോധന നടന്നതും, 26, 29 തീയതികളിലും സമാന പരിശോധന ഉണ്ടാകുമെന്ന് കമ്മിഷണർ അറിയിച്ചു.
പരിശോധനയുടെ വിവരങ്ങൾ
രണ്ട് ദിവസമായി 256 പേരെ പരിശോധിച്ചതിൽ 40 മയക്കുമരുന്ന് കേസുകളും 42 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കടത്ത്, വിപണനം, ശേഖരണം, അബ്കാരി നിയമപ്രകാരം നടക്കുന്ന കുറ്റങ്ങള്‍, മണ്ണ് മണല്‍ കടത്ത്, ഗ്രേവ് ക്രൈം കേസുകളിലെ പ്രതികള്‍, കാപ്പ കേസുകളിലെ പ്രതികള്‍ എന്നിവരെയും കണ്ടെത്തി.. 2971 വാഹനങ്ങൾ പരിശോധിച്ചതില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 78 കേസുകളും ഗതാഗത നിയമലംഘനത്തിന് 1228 പേരുടെ പേരിലും പിഴ ചുമത്തിയിരുന്നു. 105 വാറണ്ടുകളും 10 എല്‍.പി വാറണ്ടുകളും നടപ്പാക്കി.
ചില സ്കൂളുകളില്‍ വിദ്യാർത്ഥികള്‍ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് പരിശോധന
.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികള്‍ തമ്മിൽ ചില സ്കൂളുകളില്‍ സംഘർഷമുണ്ടായ സാഹചര്യത്തിൽ സുരക്ഷ ശക്തിപ്പെടുത്താനാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു