പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി |എറണാകുളം മലയാറ്റൂരിൽ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. . മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മണിയോടെയായിരുന്നു അച്ഛനും മകനും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്.

മലയാറ്റൂര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ധാര്‍മിക്. .

ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ധാര്‍മിക് പുഴയില്‍ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലയാറ്റൂര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ധാര്‍മിക്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →