. മലപ്പുറം: സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി.ആർ.വിനോദ്. ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടർ തുടക്കമിട്ടു.. . ‘നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം’ കാമ്പെയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിനാണ് ജില്ലാ കളക്ടർ നേതൃത്വം നല്‍കിയത്. അവധി ദിനത്തിലും നിരവധി പേരാണ് ശുചീകരണത്തിനെത്തിയത്.
ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് കളക്ടർ
ശുചീകരണ പ്രവർത്തനങ്ങള്‍ ഇടയ്ക്കിടെ നടത്തി ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് കളക്ടർ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസുകളും സിവില്‍ സ്റ്റേഷൻ പരിസരവും വൃത്തിയാക്കി. ഹരിതകർമ്മസേന, നഗരസഭ, ട്രോമാകെയർ എന്നിവരുടെ സഹകരത്തോടെയായിരുന്നു ശുചീകരണം
