ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്‌എസ്

ബം​ഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ഭീകരരുടെ അക്രമങ്ങളും അനീതികളും ആശങ്കാജനകമാണെന്ന് ആർഎസ്‌എസ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും അതിനെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും ശബ്ദമുയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 22ന് ബെംഗളൂരുവിൽ നടന്ന ആർഎസ്‌എസ് അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിന്‍റെ രണ്ടാം ദിനം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുക ഉണ്ടായി .

വിവിധ രാജ്യങ്ങളിലുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും പ്രതികരിക്കണമെന്ന് ആവശ്യം

.ബംഗ്ലാദേശിൽ ഭരണമാറ്റത്തെത്തുടർന്ന് നടന്ന ആക്രമണങ്ങൾ മതപരമല്ല, മറിച്ച്‌ രാഷ്ട്രീയപരമാണെന്ന വാദം സത്യവിരുദ്ധമാണെന്ന് ആർഎസ്‌എസ് അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിലുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലപുനർ നിർണയവും ചർച്ചയായി

മണ്ഡലപുനർ നിർണയവുമായി (Constituency Delimitation) ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. നിലവിൽ ഇതിന് എതിർപ്പ് പ്രകടിപ്പിക്കുന്നവർക്കു് ഒരു രാഷ്ട്രീയ അജണ്ടയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ആർഎസ്‌എസ് ജനറൽ സെക്രട്ടറി അരുണ്‍ കുമാർ അഭിപ്രായപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത യോഗത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ നേതാക്കൾ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഈ പരാമർശം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →