കൊല്ലം | പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയ യുവതി എം ഡി എം എ സഹിതം പിടിയിലായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര പോലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പിടികൂടിയത്. ഇവരിൽ നിന്നും . 50 ഗ്രാം എം ഡി എം എ കണ്ടെത്തി.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് എം ഡി എം എ എത്തിച്ചത്.
. ബംഗളുരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. നീണ്ടകര പാലത്തിനു സമീപം പോലീസ് കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് സാഹസികമായി കാര്‍ പിടികൂടുകയായിരുന്നു. കാറില്‍ പരിശോധന നടത്തിയപ്പോൾ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തുകയായിരുന്നു.. യുവതി നേരത്തെയും എം ഡി എം എ കേസില്‍ പ്രതിയാണ്. കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എം ഡി എം എ എത്തിച്ചത്. .
