പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ് : പ്രതികളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ഡല്‍ഹി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസിൽ പ്രതികളായി കോൺഗ്രസ് നേതാക്കളടക്കം ഏഴ് പേർ ഉൾപ്പെട്ടിട്ടുണ്ട്..പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ അടിസ്ഥാനമാക്കി, സുപ്രീം കോടതി സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്.

പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ചു

പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതിനിർദേശിക്കുകയും, അവർ സഹകരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, പ്രതികളെ ദീർഘകാലം ജയിലിലിട്ടാൽ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരിച്ചു ലഭ്യമാകുമോ എന്നും കോടതി ചോദിച്ചു. ബാങ്ക് സെക്രട്ടറിയായ ബീവിജും, കോണ്‍ഗ്രസ് നേതാക്കൾക്ക് പുറമേ, സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു

ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ നിഖില്‍ ഗോയല്‍, ഗൗരവ് അഗർവാള്‍, അഭിഭാഷകരായ പി.എസ്. സുള്‍ഫിക്കർ അലി, ഹാരിസ് ബീരാൻ തുടങ്ങിയവർ ഹാജരായി. തടസ ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ ടി. ഹരീഷ് കുമാർ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →