നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

കണ്ണൂര്‍|കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മാർച്ച് 17 ന് രാത്രി കുഞ്ഞ് തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നാണ് ദമ്പതികള്‍ പറയുന്നത്. വാടക ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവര്‍..

ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. മൃതദേഹം കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →