ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാർച്ച് 24നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും കോളേജ് ക്യാമ്പസില്‍നിന്നടക്കം വന്‍തോതില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.

ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തില്‍ ചർച്ചയാകും

ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തില്‍ തീരുമാനിക്കും. ലഹരി മാഫിയയ്‌ക്കെതിരെ പോലീസും എക്‌സൈസും സംയുക്തമായി നടത്താനിരിക്കുന്ന നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →