1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവം: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി

ലക്ഷദീപിന് സമീപം കടലിൽ 1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഈ ലഹരി വസ്തു രണ്ടു ബോട്ടുകളിൽ ഒളിപ്പിച്ചിരുന്നതായും വിദേശ കപ്പലിൽ നിന്ന് ആഴക്കടലിൽ കൈമാറ്റം ചെയ്ത് കടൽ മാർഗം കടത്തിയതായും കണ്ടെത്തി.
2022 മെയ് മാസത്തിലാണ് സംഭവം . ബോട്ടുകളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ഡയർക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് 20 പേരെ കടലിൽവെച്ചും 4 പേരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽവെച്ചും അറസ്റ്റ് ചെയ്തു.

I കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.

കേസിലെ 24 പ്രതികളും ജയിലിൽവച്ച് വിചാരണ നേരിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി I എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. കുറ്റകൃത്യത്തിൽ ഇവർക്കു പങ്കില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.ഒന്നും രണ്ടും പ്രതികളുടെ മാതാവ് വത്സല പരാതിയിലൂടെ, മത്സ്യബന്ധനത്തിന് പോയ തന്റെ മക്കളെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തൽ സംഘം ഭീഷണിപ്പെടുത്തി കുടുക്കിയതാണെന്ന് ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകരായ അഡ്വ. കുളത്തൂർ ജയ്സിംഗും ആർ. ഗോപനും ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.

കൂടുതൽ അന്വേഷണം ആവശ്യമെന്ന ആക്ഷേപം

ഹർജിയിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വിദേശ കപ്പലുകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണവും ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഡയർക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മേധാവിയോട് വത്സലയുടെ പരാതിയിൽ തീരുമാനം എടുക്കാൻ നിർദ്ദേശിച്ചു.ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചെങ്കിലും, ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →