ഓപ്പറേഷന്‍ ഡി-ഹണ്ട് : 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി ; 234 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരന്ന് വില്‍പ്പനയ്ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്നലെ (മാർച്ച് 14, 2025) പ്രത്യേക പരിശോധന നടത്തി. ഈ ഓപ്പറേഷനില്‍ 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 234 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ എം.ഡി.എം.എ (0.0119 കിലോഗ്രാം), കഞ്ചാവ് (6.171 കിലോഗ്രാം), കഞ്ചാവ് ബീഡി (167 എണ്ണം) എന്നിവയായിരുന്നു.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടപ്പാക്കിയത്

2025 മാര്‍ച്ച് 14-ന് ആണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഈ പ്രത്യേക പരിശോധന നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം, സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പി യുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ നടപ്പാക്കി. റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്‍ ഉജില്ലാ പൊലീസ് മേധാവിമാരും ഇതില്‍ പങ്കെടുത്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം സജ്ജമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വ്യാപാരവും നടത്തുന്നവരെ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഈ നടപടി. റേഞ്ച് അടിസ്ഥാനത്തിലുള്ള നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലുകളുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച്‌ നടപടി കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം (9497927797) സജ്ജമാക്കി. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലുകള്‍ പ്രവര്‍ത്തനം ശക്തമാക്കി.

മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിനായി സംസ്ഥാന തലത്തിലും റേഞ്ച് തലത്തിലും നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലുകള്‍ പ്രവര്‍ത്തനം ശക്തമാക്കി. സ്ഥിരമായി മയക്കുമരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെടുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തര നിരീക്ഷണം നടത്തുകയാണ്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമായ രീതിയില്‍ തുടരുമെന്നു അധികൃതര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →