കൊച്ചി: യുവാക്കള്‍ക്കും വിദ്യാർത്ഥികള്‍ക്കും ഇടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍. ഒന്നേകാല്‍ കിലോഗ്രാമോളം കഞ്ചാവുമായി പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡല് (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡല് (20) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. വാടക വീട്ടില്‍ നിരന്തരം ആളുകള്‍ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥൻ സംശയം പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തില്‍ ആയിരുന്നു. പാലപ്രശ്ശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടിലെ മുറിക്കകത്ത് പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
ഇവർക്ക് ഇവിടെ സഹായം നല്‍കിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്
പ്രതികളില്‍ നിന്നും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച പ്രത്യേക ത്രാസും പൊലീസ് കണ്ടെടുത്തു. പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു. ഇവർക്ക് ഇവിടെ സഹായം നല്‍കിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുർഷിദാബാദില്‍ നിന്നും കൊണ്ടുവന്നാണ് ഇവിടെ .വില്‍പ്പന നടത്തിയിരുന്നത്.
ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തില്‍ എസ് ഐ സതീഷ് കുമാർ, എ എസ് ഐ മാരായ കെ.എസ്.ഷാനവാസ്, ജിയോ, സീനിയർ സി പി ഒ മാരായ കെ.ബി. ഫാബിൻ, റ്റി.എ.കിഷോർ, സി പി ഒ മാരായ കെ.എച്ച്.സജിത്ത്, വിഷ്ണു, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
