സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ

ബെം​ഗളൂരു : നടി രന്യ റാവു അറസ്റ്റിൽ. ദുബായില്‍ നിന്ന് .14.8 കിലോ സ്വർണം കടത്തിയതിനാണ് ബെം​ഗളൂരു വിമാനത്താവള ത്തിൽവെച്ച് രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം പിടികൂടിയത്. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ ആഭരണങ്ങളായി ധരിച്ചിരുന്ന 800 ഗ്രാം സ്വർണവുമാണ് നടിയിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബെംഗളൂരുവിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണവും പണവും പിടികൂടിയിരുന്നു. ദുബായിൽ നിന്ന് എത്തിയ അവർക്കെതിരെ ഡി.ആര്‍.ഐ സംഘം നടപടി സ്വീകരിച്ചു.കര്‍ണാടകയിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും ഡി.ജി.പി. (പോലീസ് ഹൗസിങ് കോർപ്പറേഷൻ)യുമായ കെ. രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ റാവു.

സ്വർണക്കടത്തിനെക്കുറിച്ച് ചില രഹസ്യവിവരങ്ങൾ ഡി.ആര്‍.ഐ യ്ക്ക് ലഭിച്ചിരുന്നു.
.
രന്യ റാവുവിന്റെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡി.ആര്‍.ഐ സംഘത്തിന് നടിയെക്കുറിച്ചുള്ള സംശയത്തിന് കാരണമായത്. കൂടാതെ, നടിയുടെ സ്വർണക്കടത്തിനെക്കുറിച്ച് ചില രഹസ്യവിവരങ്ങളും ഡി.ആര്‍.ഐ യ്ക്ക് ലഭിച്ചിരുന്നു. സ്വർണക്കടത്തിന് അറസ്റ്റിലായ കന്നഡ നടി രന്യ റാവു, തന്റെ പിതാവിന്റെ ഉന്നതപദവിയും കള്ളക്കടത്തിന് മറയാക്കിയതായി റിപ്പോർട്ട്.

പിതാവിന്റെ ഉന്നത പദവിയും നടി ദുരുപയോഗം ചെയ്തിരുന്നതായി റിപ്പോർട്ട്

വിദേശത്തുനിന്ന് ബെംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ പിതാവിന്റെ ഉന്നത പദവിയും നടി ദുരുപയോഗം ചെയ്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിജിപിയുടെ മകളാണെന്ന നിലയിൽ വിമാനത്താവളത്തിലെ സുരക്ഷാപരിശോധന ഒഴിവാക്കാൻ പലപ്പോഴും നടിക്ക് കഴിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →