വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ.

പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുന്നു

.വീട്ടുകാര്‍ പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ അനന്യയെ കണ്ടത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. ഉടന്‍തന്നെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. ആത്മഹത്യയുടെ കാരണം സംബന്ധിച്ചവിവരം ലഭ്യമായിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →