കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. . കണ്ണൂര്‍ മൊകേരിയില്‍ ഇന്നു (മാർച്ച് 2) രാവിലെയാണ് സംഭവം. .ശ്രീധരന്‍ (75) ആണ് കൊല്ലപ്പെട്ടത്. ശ്രീധരനെ കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു.

റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി .

വന്യജീവി ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍ പാനൂര്‍ വള്ള്യായില്‍ ഒരാള്‍ കൊല്ലപ്പെട്ട പ്രദേശം സാധാരണ വന്യജീവി ശല്യം സ്ഥിരമായി ഉണ്ടാകുന്ന സ്ഥലമല്ല. അതുകൊണ്ട് മുന്‍കരുതല്‍ ഉണ്ടായിട്ടുണ്ടാവില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഉത്തര മേഖല ഇ. ഇ. എ. ദീപക് അന്വേഷിക്കുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. സ്ഥലം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കലക്ടര്‍ക്കും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എയോടും സ്ഥലത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോള്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വനംവകുപ്പ് അധികാരികളെ അറിയിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കാട്ടുപന്നിയെ കൊല്ലാന്‍ പഞ്ചായത്തിന് അനുമതിയുണ്ടെങ്കിലും, കാട്ടുപന്നിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ അതിനെ നേരിടാന്‍ നടപടികള്‍ സ്വീകരിക്കാമായിരുന്നു. വനംവകുപ്പ് അധികാരികളെ അറിയിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →