കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബിജുവിനെ വിജിലൻസ് സംഘം പിടികൂടി. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
സിഐ അവധിയിലായിരിക്കെ, ഇന്നലെ (ഫെബ്രുവരി 28)രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമല്‍ ബോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത് .
കൈക്കൂലിയായി മദ്യക്കുപ്പിആവശ്യപ്പെടുകയായിരുന്നു.
ഗാന്ധിനഗർ എസ്എച്ച്‌ഒ ടി . ശ്രീജിത്ത് കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്നു. ഈ സമയം സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ ഗ്രേഡ് എഎസ്‌ഐ ബിജു ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി ആവശ്യപ്പെടുകയുമായിരുന്നു. മുമ്പ് നല്‍കിയ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ്റ്റേഷനില്‍ എത്തിയത്. എസ്‌എച്ച്‌ഒ അവധിയിലായതിനാല്‍ അവര്‍ ഗ്രേഡ് എഎസ്‌ഐ ബിജുവിനെയാണ് കണ്ടത്. എന്നാൽ, ഉദ്യോഗസ്ഥന്‍റെ പെരുമാറ്റം അപമാനകരമായിരുന്നു,
വിജിലൻസ് നിർദേശപ്രകാരം, പരാതിക്കാരി മദ്യക്കുപ്പിയുമായി മാന്നാനത്ത് കാത്തുനിന്നു
ഇത് വെളിപ്പെടുത്തുന്നതിനായി അവര്‍ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നിർദേശപ്രകാരം, പരാതിക്കാരി മദ്യക്കുപ്പിയുമായി മാന്നാനത്ത് കാത്തുനിന്നപ്പോൾ, ഗ്രേഡ് എഎസ്‌ഐ ബിജു എത്തി. ഇതോടെ, വിജിലൻസ് സംഘം ഇയാളെ മദ്യക്കുപ്പിയുമായി മാന്നാനത്തെ ഹോട്ടലില്‍ നിന്നും പിടികൂടുകയായിരുന്നു.കൂടുതല്‍ അന്വേഷണത്തിനായി വിജിലൻസ് ഡിവൈഎസ്പി നിർമൽ ബോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ .കസ്റ്റഡിയിലെടുത്തു.
