ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം : ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ഡൽഹി: ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന അദേശ് സോണി എന്ന വ്യക്തി ക്രൈസ്തവർക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനൊടുവിലാണ് കമ്മീഷൻ ഇടപെട്ടത്.

ക്രൈസ്തവരെ ആക്രമിക്കാൻ തയാറെടുക്കുന്നുവെന്ന സൂചന

സോണി മാർച്ച് ഒന്നിന് ഗോവധത്തിനെതിരേ റാലി സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. ഈ പോസ്റ്റും വീഡിയോയും ചേർത്തുനോക്കുമ്പോൾ, ഛത്തീസ്ഗഡിലെ ക്രൈസ്തവരെ ആക്രമിക്കാൻ തയാറെടുക്കുന്നുവെന്ന സൂചന ലഭിക്കുമെന്ന് കമ്മീഷൻ കത്തിൽ വ്യക്തമാക്കുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ കോ-ഓർഡിനേറ്റർ എ.സി. മൈക്കൾ കമ്മീഷനെ സമീപിച്ചിരുന്നു. അദ്ദേഹം അന്വേഷണം നടത്തണമെന്നും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്മീഷന്റെ ആവശ്യങ്ങൾ

ഛത്തീസ്ഗഡിലെ ക്രൈസ്തവ സമൂഹത്തിന് ആവശ്യമായ സുരക്ഷ നൽകണമെന്നും ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്നും കമ്മീഷൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →