യുവതിയെ ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെട്ട യുവാവിനെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുംബൈ പോലീസ്

മുംബൈ: മഹാരാഷ്‌ട്രയിലെ സ്വർഗേറ്റ് ബസ് സ്റ്റേഷനിൽ 26 വയസ്സുള്ള യുവതിയെ ബസിനുള്ളിൽ ബലാത്സംഗം ചെയ്തു. പ്രതിയെക്കുറിച്ച്‌ വിവരം നൽകുന്നവർക്ക് പൊലീസ് ₹1 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ദത്താത്രേയ രാംദാസ് ഗഡെ (37) എന്ന ആളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാൻ 13 അന്വേഷണസംഘങ്ങൾ പ്രവർത്തിച്ചുവരികയാണ്. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്.

.പുലർച്ചെ 5.30ന് സത്താറ ജില്ലയിലേക്കുള്ള ബസ് കാത്തുനിന്നിരുന്നപ്പോഴാണ് പ്രതി യുവതിയോട് “ദീദി” (ചേച്ചി) എന്ന് അഭിസംബോധന ചെയ്ത് സമീപിച്ചത്. യുവതി കയറേണ്ട ബസ് മറ്റൊരു പ്ലാറ്റ്‌ഫോമിലാണ്, അവിടേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി അവളെ സ്റ്റേഷന്റെ മറ്റൊരു കോണിലുണ്ടായിരുന്ന കാലി ബസിലേക്കു കൊണ്ടുപോയി. തുടർന്ന് അവിടെവച്ച്‌ പ്രതി യുവതിയെ ബലാത്സംഗം ചെയ്തു.

സംഭവം ഗുരുതരമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റൗത്ത്

2012ലെ നിർഭയ കേസുപോലെ തന്നെ ഈ സംഭവം ഗുരുതരമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റൗത്ത് അഭിപ്രായപ്പെട്ടു. പൂനെയുടെ ഗാർഡിയൻ മന്ത്രി അജിത് പവാറിനേയും അദ്ദേഹം വിമർശിച്ചു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്നു വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →